Your Image Description Your Image Description

എറണാകുളം : വൈദ്യുതി ബന്ധം തകരാറിലായതിനെ തുടർന്നാണ് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലശുദ്ധീകരണശാല നിന്നുള്ള ജലവിതരണം തടസ്സപ്പെട്ടത്.കൊച്ചി കോർപ്പറേഷൻ ,ആലുവ, കളമശ്ശേരി ,തൃക്കാക്കര നഗരസഭകളും എളംകുന്നപുഴ , ഞാറക്കൽ ,എടത്തല ,കീഴ്മാട് ,ചൂർണിക്കര, ചേരാനല്ലൂർ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങി. കെ ഡബ്ലിയു എ ഓൾഡ് കോർട്ടേഴ്സിനും ആലുവ പോലീസ് സ്റ്റേഷനും ഇടയിലാണ് വൈദ്യുതി കേബിളിനാണു തകരാർ ഉണ്ടായത്. ഇന്നലെ രാത്രി മുതൽ തകരാർ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെയും വൈദ്യുതി ബന്ധം പൂർണമായും പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല പകരം സംവിധാനത്തിലൂടെ പമ്പ് ഹൗസിലേക്ക് വൈദ്യുതി എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *