Your Image Description Your Image Description

തൃശൂർ : നടി ശ്രീഗോപിക നീലാനന്ത് വിവാഹിതയായി. വരുണ്‍ ദേവ് ആണ് ശ്രീഗോപികയുടെ വരന്‍. ഇന്നലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. നടി സംഗീത ശിവനാണ് ശ്രീഗോപികയുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ശ്രീഗോപികയുടെ സിനിമ അരങ്ങേറ്റം തമിഴിലൂടെയാണ്. 90 എംഎല്‍ എന്ന സിനിമയിലൂടെയാണ്. പിന്നീട് മിനിസ്‌ക്രീനിലേക്ക് മാറിയ താരം സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത മാംഗല്യം തന്തുനാനേന എന്ന സീരിയലിലൂടെയാണ് മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായത്.

അതേസമയം, നേരത്തെ നടന്‍ വൈശാഖ് രവിയുമായി ശ്രീഗോപികയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.ഈ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു നിശ്ചയം. എന്നാല്‍ പിന്നീട് തന്റെ എന്‍ഗേജ്‌മെന്റ് ക്യാന്‍സല്‍ ആയി എന്ന് അറിയിച്ച് നടി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *