Your Image Description Your Image Description
Your Image Alt Text

പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് കൊല്ലം കലോത്സവത്തിന് വേദി ആവുന്നത് .ജില്ലയില്‍ ഇത് നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്.മറ്റൊരു ചരിത്രം കൂടി പിറക്കുകയാണ് ഇക്കൊല്ലം കലോത്സവത്തിൽ .കലോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു ഗോത്രകല കലോത്സവത്തിന്റെ ഭാഗമാകും.

മങ്ങലം കളിയാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്.കാസർഗോഡ് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമ്മങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്.കല്യാണക്കളി എന്നും ഇത് അറിയ പ്പെടുന്നു.വൃത്താകൃതിയിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും ചുവടുവെച്ച്, വട്ടം തിരിഞ്ഞ് നൃത്തം ചെയ്യുന്നു.

ഓരോ പാട്ടിലും ഗോത്രവർഗ്ഗ ജീവിതത്തിൻ്റെ യഥാർത്ഥ പരിസരവും ദുഃഖവും സന്തോഷവും നിത്യജീവിതരാഗങ്ങളും കാണാം.തുടിയാണ് പ്രധാന വാദ്യോപകരണം.ഇത്തവണ പ്രദർശന ഇനം എന്ന നിലയ്ക്കാണ് ഗോത്രകല കലോത്സവത്തിൽ അവതരിപ്പിക്കുന്നത്.അടുത്ത തവണ മുതൽ ഗോത്ര കലകൾ മത്സര ഇനം ആക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *