Your Image Description Your Image Description

യുവത്വം നിലനിർത്താൻ പല വഴികളും നോക്കാറുണ്ട്. അതിനായി പല ക്രീമുകളും വാരി തേയ്ക്കാറുമുണ്ട്. അതിലെല്ലാം നിറഞ്ഞിരിക്കുന്നത് കെമിക്കലുകളാണ്. ഇവയൊക്കെ പലപ്പോഴും ചർമത്തിന് ദോഷമായി മാറാറുമുണ്ട്. അതുകൊണ്ടു യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഒരു ആന്റി ഏയ്ജിം​ഗ് ക്രീം വീട്ടിൽ തന്നെ തയ്യാറാക്കിയാല്ലോ? ഇവിടെ താരം നമ്മുടെ ശംഖുപുഷ്പം ആണ് കേട്ടോ.

ഏത് പ്രായത്തിലും യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഒരു ആന്റി ഏയ്ജിം​ഗ് ക്രീം വീട്ടിൽ തന്നെ തയ്യാറാക്കിയാല്ലോ? ഇത് തയ്യാറാക്കാൻ 5 ശംഖുപുഷ്പം മാത്രം മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഈ ക്രീം പതിവായി ചർമ്മത്തിൽ പുരട്ടിയാൽ, ചർമ്മത്തിലെ ചുളിവുകൾ അകറ്റും. നല്ല യുവത്വം നിലനിർത്താനും സാധിക്കും.

പണ്ടുകാലം മുതൽ ചർമ്മസംരക്ഷണത്തിനായി ശംഖുപുഷ്പം ഉപയോ​ഗിച്ച് വരുന്നുണ്ട്. ശംഖുപുഷ്പത്തിൽ ആന്റിഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മ പ്രശ്നങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു. മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതിരിക്കാൻ സഹായിക്കും. ചർമ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ സഹായിക്കുന്നു. അതുപോലെ തന്നെ, ഇതിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ നിന്നും ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും സഹായിക്കുന്നു.

ആവശ്യമായ ചേരുവകൾ

5 എണ്ണം- ശംഖുപുഷ്പം
1 ടീസ്പൂൺ- കറ്റാർവാഴ ജെൽ
1/2 ടീസ്പൂൺ- ബദാം ഓയിൽ
1/4 ടീസ്പൂൺ- വിറ്റമിൻ ഇ സിറം

തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ ഒരു ​ഗ്ലാസ്സ് വെള്ളത്തിൽ ശംഖുപുഷ്ം ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ഈ വെള്ളം തണുത്തതിനുശേഷം ഇതിൽ നിന്നും ഒരു ടീസ്പൂൺ വെള്ളം ഒരു ചെറിയ കറി പാത്രത്തിലേയ്ക്ക് ഒഴിക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർക്കണം. അതിനുശേഷം അര ടീസ്പൂൺ ബദാം ഓയിൽ, ഒരു തുള്ളി വിറ്റമിൻ ഇ ഓയിൽ എന്നിവ ചേർക്കുക. അതിനുശേഷം ഒരു വിസിക് ഉപയോ​ഗിച്ച് നല്ലപോലെ മിക്സ് ചെയ്യണം.

കൈവിടാതെ, നല്ലപോലെ മിക്സ് ചെയ്യണം. അവസാനം ഈ മിശ്രിതത്തിന്റെ നിറം ലൈറ്റ് വെള്ളയും നീലയും കലർന്ന നിറമാകും. ഈ സമയത്ത് മിക്സ് ചെയ്യുന്നത് അവസാനിപ്പിക്കാം. അതിനുശേഷം ഒരു ചെറിയ ചെപ്പിലേയ്ക്ക് ഇത് പകർത്തി വെയ്ക്കുക.

ഉപയോ​ഗിക്കേണ്ട വിധം

എന്നും രാത്രിയിൽ മുഖം നല്ലപോലെ ക്ലെൻസ് ചെയ്തതിനുശേഷം ഈ ക്രീം പുരട്ടുക. ഒന്ന് ചെറുതായി മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്. പതിവായി ഇത്തരത്തിൽ ഈ ക്രീം പുരട്ടുന്നത് ചർമ്മത്തിന് നിരവധി ​ഗുണങ്ങൾ നൽകും. അവ എന്തെല്ലാമെന്ന് നോക്കാം.

ചർമ്മത്തെ നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്താൻ കറ്റാർവാഴ നല്ലതാണ്. ചർമ്മത്തിന്റെ പിഎച്ച് ലെവൽ ബാലൻസ് ചെയ്ത് നിലനിർത്താൻ നല്ലതാണ്. ഇതിൽ ആന്റിബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ, ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും കറ്റാർവാഴ നല്ലതാണ്. കൂടാതെ, കറ്റാർവാഴയിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാനും, ചർമ്മത്തിന്റെ യുവത്വം പരിപാലിക്കാനും സഹായിക്കും.

ബദാം ഓയിലിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻസ്, മിനറൽസ്, ഫാറ്റി ആസിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ചർമ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ സഹായിക്കുന്നു. ചർമ്മം നല്ല സോഫ്റ്റാകാനും, ചർമ്മത്തിൽ നിന്നും കരുവാളിപ്പ് അകറ്റാനും, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ബദാം ഓയിൽ നല്ലതാണ്. കൂടാതെ, ഇതിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ നിന്നും ചുളിവുകൾ നീക്കം ചെയ്യുന്നു. ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നു.

ചർമ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്താൻ വിറ്റമിൻ ഇ ഓയിൽ നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന അലർജി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, കറുത്തപാടുകളും ചുളിവുകളും അകറ്റാനും വിറ്റമിൻ ഇ ഓയിൽ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *