Your Image Description Your Image Description

തിരുവനന്തപുരം : എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിൽ തെറ്റില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

വെള്ളാപ്പള്ളി നടേശന്റെ പ്രതികണം……..

ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് മഹാപാപമല്ല. തൃശൂർ പൂരം കലക്കിയതിൽ എഡിജിപിക്ക് പങ്കുണ്ട്. എഡിജിപിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് വിശ്വാസം. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല.

അൻവറിന്‍റെ വിമർശനം നേരത്തെ ഒന്നും കേട്ടില്ല. മലബാറിൽ അൻവറിന് സിപിഐഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും. എന്തായാലും അൻവറിന് പിന്നാലെ കൂടാൻ ആളുകൾ ഉണ്ട്.മലബാറിൽ ഇടതുപക്ഷത്തിന് ഉണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ.ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന്‍റെ കയ്യിൽ നിന്ന് പോയി എന്നത് നേരാണ്.

Leave a Reply

Your email address will not be published. Required fields are marked *