Your Image Description Your Image Description

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു ആളുകളെ കബളിപ്പിച്ച സംഘം അറസ്റ്റിൽ. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്.

എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കുകയും പണം എടുക്കാൻ വരുന്നവരോട് പണം നൽകിയാൽ ​ഗൂ​ഗിൾ പേ ചെയ്യാം എന്നു പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പറ്റിക്കുകയുമായിരുന്നു പ്രതികൾ.

കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്പോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *