Your Image Description Your Image Description

കൊച്ചി: കോതമംഗലത്തിനടുത്ത് സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും വനപാലക സംഘം അറിയിച്ചു.

ഭൂതത്താന്‍കെട്ട് വനമേഖലയിൽ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തിയത്.വ​നം​വ​കു​പ്പ് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 50 അം​ഗ സം​ഘ​മാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ആ​ന​യു​ടെ ഉ​ട​മ​സ്ഥ​രും നാ​ട്ടു​കാ​രും ആ​നപ്രേ​മി​ക​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

തെ​ലു​ങ്ക് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നെ​ത്തി​ച്ച ആ​ന​ക​ൾ തു​ണ്ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.തുടർന്ന് പ​രി​ക്കേ​റ്റ പു​തു​പ്പ​ള്ളി സാ​ധു എ​ന്ന ആ​ന കാ​ട്ടി​ലേ​ക്ക് കയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *