Your Image Description Your Image Description

എരുമേലി : കാനനപാതയിലൂടെയുള്ള യാത്ര കഠിനം തന്നെയാണ് .എന്നാൽ വർഷാവർഷം നിരവധി തീർഥാടകരാണ് കാനന പാതയിലൂടെ സന്നിധാനത്ത് എത്തുന്നത് . ഇത്തവണ അങ്ങനെ എത്തിയതാണ് മധുര സ്വദേശിയായ തീർഥാടകൻ .എന്നാൽ കോയിക്കക്കാവിൽ നിന്ന് 4 കിലോമീറ്റർ അകലെ പാറത്തോട് ഭാഗത്ത് വെച്ച് ഇയാൾ കുഴഞ്ഞു വീണു .തക്കസമയത്താണ് മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായി കാനനപാതയുടെ പരിശോധനയ്ക്കായി പഞ്ചായത്ത് പ്രസി‍‍ഡന്റ് മറിയാമ്മ സണ്ണി ജീപ്പിൽ ആ വഴി എത്തിയത്.

തളർന്നു വീണ തീർഥാടകനെ പ്രസി‍‍ഡന്റ് ഉടൻതന്നെ പഞ്ചായത്ത് ജീപ്പിൽ കാളകെട്ടി ക്ഷേത്രത്തിൽ ആരംഭിച്ച താൽക്കാലിക ഡിസ്പെൻസറിയിൽ എത്തിച്ചു. എന്നാൽ ഇവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല .ഉടൻ തന്നെ ഇയാളെ പഞ്ചായത്ത് ജീപ്പിൽ എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കു കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *