Your Image Description Your Image Description

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്റ്റാ​ൻ​ഡി​ന് പി​ന്നി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ വ്യാപകമെന്ന് പരാതി . ഇതിനോടൊപ്പം സാ​മൂ​ഹി​ക ​വി​രു​ദ്ധ​ശ​ല്യ​വും പ്രദേശത്തുണ്ട് . എന്നാൽ വിഷയത്തിൽ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സോ എ​ക്സൈ​സോ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ യാ​ത്ര​ക്കാ​രു​​ടെ പ​രാ​തി.

വൈ​കീ​ട്ടും രാ​ത്രി​യി​ലു​മാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന തകൃതിയായി നടക്കുന്നത് .രാത്രികാല പട്രോളിംഗ് നിരന്തരമില്ലാത്തതാണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണമെന്നും ആക്ഷേപമുണ്ട് . കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ക്സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രുടെ അനാസ്ഥയും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു . പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ എക്സൈസ് ഉദ്യോഗസ്ഥർ പ​രി​ശോ​ധ​ന​ക്ക് വ​രാ​ത്ത​ത് യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു. സ്ത്രീകൾക്ക്
സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ടൗ​ണി​ൽ.

പു​തു​വ​ത്സ​ര​ദി​ന​മാ​യ​തോ​ടെ പൊ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും സ്​​പെ​ഷ​ൽ സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ചിരുന്നു . എന്നാൽ ഇത് ഉടൻ തന്നെ പഴയ പടിയാകും. സ്​​കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ലഹരി സംഘങ്ങളെ തേടി എത്തുന്നത് എന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു .

താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​ല​ത​വ​ണ ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. ക​ഞ്ചാ​വ് ലോ​ബി​യെ പൂ​ർ​ണ​മാ​യും ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

Leave a Reply

Your email address will not be published. Required fields are marked *