Your Image Description Your Image Description
Your Image Alt Text

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 46,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,855 രൂപയാണ് ഇന്നത്തെ നിലവാരം.

 ഡിസംബര്‍ 28-ാം തീയതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. അന്ന് ഒരു പവൻ സ്വര്‍ണത്തിന് 47,120 രൂപയായിരുന്നു നിരക്ക്.

വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള വിപണിയും സ്വര്‍ണവില കുതിക്കുന്നതിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. വിവാഹ സീസണ്‍ പുനരാരംഭിക്കുന്നത് സ്വര്‍ണത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *