Your Image Description Your Image Description

ഇടുക്കി : അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രജിസ്ട്രേഷൻ ശനിയാഴ്‌ച (ഒക്ടോബർ 05) ആരംഭിക്കുന്നു. രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ആശുപത്രിയുടെ ആരോഗ്യകിരണം കൗണ്ടറിൽ നിന്നും ഡയാലിസിസ് രജിസ്ട്രേഷനുള്ള ഫോറം ലഭിക്കും.

പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോറത്തിനോടൊപ്പം രോഗിയുടെ ചികിത്സാ രേഖകൾ, ആധാർകാർഡ് എന്നിവയും രോഗിയോ രോഗിയുടെ ബന്ധുക്കളോ ആരോഗ്യ കിരണം കൗണ്ടറിൽ നൽകുമ്പോൾ രജിസ്ട്രേഷൻ നമ്പർകിട്ടും. രോഗികൾ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *