Your Image Description Your Image Description

വയനാട് : വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്സ് വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും.

എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എൻ.ബിയും ടി.സി.എം.സി സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഒക്ടോബർ 19ന് രാവിലെ 10ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *