Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ സുപ്രധാന ചുവടുവെപ്പുമായി, ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഫ്ളിപ്പ്കാര്‍ട്ട് സഹകരണം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ  ഫ്ളിപ്കാര്‍ട്ടിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന  ആദ്യത്തെ പ്രീമിയം സിസി സെഗ്മെന്‍റ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായി ജാവ യെസ്ഡി മാറി. രാജ്യത്തുടനീളം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള മോട്ടോര്‍സൈക്കിളുകളുടെ ആക്സസും, വാങ്ങലും ഉയര്‍ത്തുന്നതിനും ഈ സഹകരണം ലക്ഷ്യമിടുന്നു.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അതിന്‍റെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയുടെ ആക്സസ് വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പന ചെയ്തിരിക്കുന്ന ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ ഡിജിറ്റല്‍ സ്ട്രാറ്റജിയുടെ പ്രധാന ഭാഗമാണ് ഈ സഹകരണം. 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഫ്ളിപ്പ്കാര്‍ട്ടിന്‍റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ, ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ വിശാലമായ ഉപഭോേതൃ ശൃംഖലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് അവരുടെ പെര്‍ഫോമന്‍സ്-ക്ലാസിക് ബൈക്കുകളുടെ ശ്രേണി എക്സ്പ്ലോര്‍ ചെയ്യാനും,  താരതമ്യം ചെയ്യാനും, തിരഞ്ഞെടുക്കാനും ഈ പങ്കാളിത്തം സഹായിക്കും.

പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്‍റില്‍ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതാണ് ഫ്ളിപ്പ്കാര്‍ട്ടുമായുള്ള തങ്ങളുടെ സഹകരണമെന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവേ ക്ലാസിക് ലെജന്‍ഡ്സ് സിഇഒ ആശിഷ് സിങ് ജോഷി അഭിപ്രായപ്പെട്ടു. ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ ഫ്ളിപ്കാര്‍ട്ടിന്‍റെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ, ഇന്ത്യയിലുടനീളമുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ കണ്ടെത്തല്‍-വാങ്ങല്‍ അനുഭവം തങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.  വീട്ടിലിരുന്ന് തന്നെ തങ്ങളുടെ മുഴുവന്‍ ശ്രേണിയും എക്സ്പ്ലോര്‍ ചെയ്യാനും തങ്ങളുടെ ബൈക്കുകളുടെ തനതായ പൈതൃകവും പ്രകടനവും മനസിലാക്കാനും ഈ പങ്കാളിത്തം ഉപഭോക്താക്കളെ അനുവദിക്കും. തങ്ങള്‍ മോട്ടോര്‍സൈക്കിളുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കുക മാത്രമല്ല, ജാവ-യെസ്ഡി ജീവിത ശൈലിയിലേക്കുള്ള ഒരു ഗേറ്റ്വേ കൂടിയാണ് തങ്ങള്‍ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. താല്‍പര്യത്തില്‍ നിന്ന് ഉടമസ്ഥതയിലേക്കുള്ള യാത്രയെ കാര്യക്ഷമമാക്കുന്ന ഈ സഹകരണം, റൈഡര്‍മാര്‍ക്ക് തങ്ങളുടെ ബ്രാന്‍ഡുകളുമായി ബന്ധപ്പെടുന്നതിനെ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും. തങ്ങളുടെ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന പ്രീമിയം ടച്ച് നിലനിര്‍ത്തിക്കൊണ്ട് ഷോറൂം അനുഭവം ഓണ്‍ലൈനില്‍ കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ എങ്ങനെ കണ്ടെത്തുകയും വാങ്ങുകയും ചെയ്യുന്നു എന്നതിനെ വിപ്ലവകരമായി മാറ്റാനുള്ള ഫ്ളിപ്കാര്‍ട്ടിന്‍റെ അതുല്യമായ കഴിവിനെ എടുത്തുകാണിക്കുന്നതാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സുമായുള്ള ഈ പങ്കാളിത്തമെന്ന് ഫ്ളിപ്കാര്‍ട്ട്-ഇലക്ട്രോണിക്സ് വൈസ് പ്രസിഡന്‍റ് ജഗ്ജീത് ഹരോഡ് അഭിപ്രായപ്പെട്ടു. ഈ സഹകരണത്തിന് നിരവധി പ്രധാന അഡ്വന്‍റേജുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോം നല്‍കുന്നു. തങ്ങളുടെ എഐ നിയന്ത്രിത

റെക്കമന്‍ഡേഷന്‍ എഞ്ചിന്‍ ബൈക്ക് വാങ്ങാന്‍ താല്‍പര്യമുള്ളവരെ അവരുടെ മുന്‍ഗണനകളും റൈഡിങ് ശൈലിയും അടിസ്ഥാനമാക്കി പൊരുത്തപ്പെടുത്താന്‍ സഹായിക്കുന്നുവെന്നതാണ്
ഇതില്‍ ആദ്യത്തേത്. തങ്ങളുടെ തടസമില്ലാത്ത ഇന്‍റര്‍ഫേസ്, വിവിധ മോഡലുകളെ ആഴത്തില്‍ താരതമ്യം ചെയ്യാനും, ഉപയോക്താക്കളുടെ ആധികാരികമായ അവലോകനങ്ങള്‍ വായിക്കാനും, കാര്യജ്ഞാനമുള്ള തീരുമാനം എടുക്കാനും അനുവദിക്കുമെന്നതാണ് രണ്ടാമത്തേത്. കൂടാതെ,
ജാവ യെസ്ഡി ഡീലര്‍ഷിപ്പുകളിലെ ഓണ്‍ലൈന്‍ ബുക്കിങുകളും ഓഫ്ലൈന്‍ ഡെലിവറികളും
തമ്മിലുള്ള സുഗമമായ ഏകോപനം ഉറപ്പാക്കാന്‍ തങ്ങളുടെ വിപുലമായ ലോജിസ്റ്റിക് നെറ്റ്വര്‍ക്കും തങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. തങ്ങളുടെ പ്രീമിയം ഓഫറുകള്‍ വിപുലീകരിക്കുക
മാത്രമല്ല, ഫ്ളിപ്പ്കാര്‍ട്ടിന്‍റെ സാങ്കേതിക വിദ്യയും റീച്ചും ഹൈ-എന്‍ഡ് മോട്ടോര്‍സൈക്കിളുകള്‍  പോലെയുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് എങ്ങനെ പുതിയ വഴികള്‍ തുറക്കാന്‍ കഴിയുമെന്നും ഈ സഹകരണം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് ഈ സഹകരണം ഉപഭോക്താവിന് സഹായകരമാക്കുന്നത്

മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ജാവ യെഡ്ജിയും ഫ്ളിപ്പ്കാര്‍ട്ടും തമ്മിലുള്ള ഈ സഹകരണം വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അവര്‍ക്ക് എങ്ങനെ ആക്സസ് ചെയ്യാമെന്നതിനെയും വാങ്ങാമെന്നതിനെയും ഇത് മാറ്റിക്കുറിക്കുന്നു.

  1. മെച്ചപ്പെട്ടസാമീപ്യം: ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വീട്ടില്‍ നിന്ന് തന്നെ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകളുടെ മുഴുവന്‍ ശ്രേണിയും എക്സ്പ്ലോര്‍ ചെയ്യാനാകും, ഇത് ഇന്ത്യയിലുടനീളമുള്ള താല്‍പര്യക്കാര്‍ക്ക് ഈ ബൈക്കുകളെ കൂടുതല്‍ ആക്സസ് ചെയ്യാന്‍ സഹായിക്കും.
  1. കാര്യജ്ഞാനമുള്ളതീരുമാനം: ഈ പ്ലാറ്റ്ഫോം ഉപഭോക്താക്കളെ മോഡലുകള്‍ എളുപ്പത്തില്‍ താരതമ്യം ചെയ്യാനും നേരായ അവലോകനങ്ങള്‍ വായിക്കാനും അനുവദിക്കുന്നു, അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മികച്ച ബൈക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സമഗ്രമായ വിവരങ്ങളും ഇതുവഴി ലഭിക്കുന്നു.
  1. ഫിനാന്‍ഷ്യല്‍ഓപ്ഷന്‍: പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ കൂടുതല്‍ താങ്ങാനാവുന്നവിധത്തില്‍ അധിക ചെലവില്ലാത്ത ഇഎംഐ, ആദ്യം വാങ്ങല്‍-പിന്നീട് പണമടയ്ക്കല്‍ (ബിഎന്‍പിഎല്‍) സ്കീം, ഡൗണ്‍ പേയ്മെന്‍റ് ഇല്ലാത്ത ഇഎംഐ പ്ലാന്‍ എന്നിവയുള്‍പ്പെടെ ആകര്‍ഷകമായ സാമ്പത്തിക പരിഹാരങ്ങള്‍ ഈ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നു.
  1. ചെലവ്ലാഭിക്കല്‍: ഈ പ്ലാറ്റ്ഫോമിലൂടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് 22,500 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക. വാങ്ങുന്നവര്‍ക്ക് കൂടുതല്‍ മൂല്യം വാഗ്ദാനം ചെയ്യുന്ന വിധത്തില്‍, ഫ്ളിപ്പ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് അധിക ക്യാഷ്ബാക്ക് ഉള്‍പ്പെടെയാണിത്.
  1. സുസംഘടിതമായവാങ്ങല്‍ പ്രക്രിയ: ഓണ്‍ലൈന്‍ സൗകര്യത്തോടൊപ്പം ആവശ്യമായ
    ഓഫ്ലൈന്‍ ഘട്ടങ്ങളും സംയോജിപ്പിച്ചായിരിക്കും ഈ പ്ലാറ്റ്ഫോമിലൂടെയുള്ള വാങ്ങല്‍ പ്രക്രിയ. ഓണ്‍ലൈനായി ഒരു മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്തതിന് ശേഷം, ആര്‍ടിഒ രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ടാക്സ് തുടങ്ങിയ അവശ്യ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ നിര്‍ദിഷ്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കണം. സെലക്ഷനില്‍ നിന്ന് ഉടമസ്ഥാവകാശത്തിലേക്ക് സുഗമമായ പരിവര്‍ത്തനം ഇതുവഴി ഉറപ്പാക്കുന്നു.

ഈ സമീപനം വാങ്ങല്‍ പ്രക്രിയ ലളിതമാക്കുകയും കൂടുതല്‍ പേരിലേക്ക് പ്രീമിയം മോട്ടോര്‍സൈക്കിളിങിനെ കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്യും, കൂടുതല്‍ താല്‍പര്യക്കാരെ ജാവ അല്ലെങ്കില്‍ യെസ്ഡി മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കാനും ഈ സൗകര്യം അനുവദിക്കുന്നു.

ഫ്ളിപ്കാര്‍ട്ടിന്‍റെ വളരുന്ന ബൈക്ക് വിഭാഗത്തില്‍ നേരത്തേ മുന്‍തൂക്കം നേടാനുള്ള തന്ത്രപരമായ നീക്കമാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകളെ സംബന്ധിച്ചിടത്തോളം ഈ സഹകരണം.
ഈ പങ്കാളിത്തം ബിഗ് ബില്യണ്‍ ഡേ പോലുള്ള ഫ്ളിപ്പ്കാര്‍ട്ടിന്‍റെ പ്രധാന സെയില്‍ ഇവന്‍റുകളില്‍ ജാവ യെസ്ഡിയുടെ വിസിബിലിറ്റി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഡിമാന്‍ഡ് വര്‍ധിപ്പിക്കാനും, വൈവിധ്യമാര്‍ന്ന ഉപയോക്തൃ അടിത്തറയിലുടനീളം ബ്രാന്‍ഡിനെ കുറിച്ചുള്ള അവബോധം വിപുലീകരിക്കാനും ഈ പങ്കാളിത്തം സഹായകരമാവുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *