Your Image Description Your Image Description
Your Image Alt Text

ഹായിൽ: സൗദിയിൽ മലപ്പുറം സ്വദേശി അന്തരിച്ചു.  വെളിമുക്ക് സ്വദേശി ഷാഫി (45)ആണ് ഹായിലിൽ മരിച്ചത്.

ഹായിലിൽ ഫറൂജ് ബ്രോസ്റ്റ് കടയിൽ ജോലി ചെയ്തു വരുന്നതിനിടയിൽ വെള്ളിയാഴ്ച ഉച്ചക്ക് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ കിങ്‌ ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു.  ഹൃദയാഘാതമാണ് മരണ കാരണം.

നിയമ നടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാൻ ഹായിൽ കെ.എം.സി.സി വെൽഫെയർ വിങ്‌ വിഭാഗം പ്രവർത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *