Your Image Description Your Image Description
Your Image Alt Text

മ​സ്ക​ത്ത്​: ഒമാനിലെ മൊ​ത്തം ആ​ഭ്യ​ന്ത​ര പ്ര​കൃ​തി വാ​ത​ക ഉ​ൽ​പാ​ദ​നം ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 49.444 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ലെ​ത്തി. 4.9 ശ​ത​മാ​നമാണ് ഉൽപ്പാദനം വ​ർ​ധി​ച്ചത്.

2022ൽ ​ഇ​തേ​കാ​ല​യ​ള​വി​ലി​ത്​ ഏ​ക​ദേ​ശം 47.113 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റാ​യി​രു​ന്നു. ദേ​ശീ​യ സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

2023 ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി​ലെ 28.89 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ൽ 58.4 ശ​ത​മാ​നം പ്ര​കൃ​തി​വാ​ത​ക​മാ​ണ് വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ​ക്ക് ല​ഭി​ച്ച​ത്.

എ​ണ്ണ​പ്പാ​ട​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ മൊ​ത്തം ഉ​പ​യോ​ഗം 12.36 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ലും വൈ​ദ്യു​തോ​ൽ​പാ​ദ​ന സ്റ്റേ​ഷ​നു​ക​ൾ 7.94 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റി​ലും വ്യാ​വ​സാ​യി​ക മേ​ഖ​ല 240.10 ദ​ശ​ല​ക്ഷം ക്യു​ബി​ക് മീ​റ്റ​റി​ലും എ​ത്തി​യ​താ​യും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഇ​റ​ക്കു​മ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ അ​നു​ബ​ന്ധ​മ​ല്ലാ​ത്ത ഉ​ൽ​പാ​ദ​നം 39.29 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റും അ​നു​ബ​ന്ധ ഉ​ൽ​പാ​ദ​നം 10.14 ബി​ല്യ​ൺ ക്യു​ബി​ക് മീ​റ്റ​റും ആ​ണ്.

Leave a Reply

Your email address will not be published. Required fields are marked *