Your Image Description Your Image Description

സുല്‍ത്താന്‍ബത്തേരി: ടിക്കറ്റ് കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഇ-മെഷീന്‍ മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. പച്ചാടി കിടങ്ങനാട് പണയമ്പം ബിജു(22)വിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെയാണ് ബത്തേരി പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് ഇ-മെഷീന്‍ മോഷണംപോയത്. കണ്ടക്ടര്‍ ഇരിക്കുന്ന സീറ്റിലെ റാക്ക് ബോക്‌സില്‍ വെച്ചശേഷം ശൗചാലയത്തില്‍ കണ്ടക്ടര്‍ പോയപ്പോഴായിരുന്നു മോഷണം. തുടര്‍ന്നുനടന്ന പോലീസ് അന്വേഷണത്തില്‍ ശനിയാഴ്ച ബിജുവിന്റെ വീട്ടിലെ അലമാരയില്‍നിന്നാണ് മെഷീന്‍ കണ്ടെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *