Your Image Description Your Image Description
Your Image Alt Text

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധി പദ്ധതി വഴി ചികിൽസാ ധനസഹായമായി

3,52,00,500 രൂപ

(3 കോടി 52 ലക്ഷത്തി അഞ്ഞൂറ്)

പൊന്നാനി മണ്ഡലത്തിൽ

അനുവദിച്ചതായി പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു.

1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീർപ്പു കൽപ്പിച്ച് അർഹരായവരുടെ അക്കൗണ്ടിലേക്ക്

ധനസഹായം അനുവദിച്ച് നൽകിയത് .

2021 ജൂൺ മുതലുള്ള കണക്കുകൾ പ്രകാരമാണിത്.

1787 അപേക്ഷകളാണ് ഓൺലൈനായി

എം.എൽ.എ ഓഫീസിൽ നിന്ന്

ഇതുവരെ സമർപ്പിച്ചിട്ടുളളത്.

ഇതിൽ 153 അപേക്ഷകൾ

തീർപ്പു കൽപ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ്.

ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയര്‍ത്തുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.

327 അപേക്ഷകളിലായി

ആലംകോട് വില്ലേജിൽ 79,03,000 രൂപയും

194  അപേക്ഷകളിലായി നന്നംമുക്ക് വില്ലേജിൽ 47,02,000 രൂപയും

289 അപേക്ഷകളിലായി പെരുമ്പടപ്പ് വില്ലേജിൽ  74,05,000 രൂപയും

170 അപേക്ഷകളിലായി വെളിയംകോട്  വില്ലേജിൽ 29,01,000 രൂപയും

186 അപേക്ഷകളിലായി മാറഞ്ചേരി

വില്ലേജിൽ 38,09,000 രൂപയും

213 അപേക്ഷകളിലായി ഈഴുവത്തിരുത്തി

വില്ലേജിൽ 38,86,000 രൂപയും

255 അപേക്ഷകളിലായി പൊന്നാനി നഗരം

വില്ലേജിൽ 45,94,500 രൂപയുമാണ്

പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചത്

Leave a Reply

Your email address will not be published. Required fields are marked *