Your Image Description Your Image Description

കൊച്ചി: കോംപാക്റ്റ് ഡിസൈനില്‍ സോണിയുടെ പ്രശസ്തമായ ക്വാളിറ്റി സൗണ്ട് വാഗ്ദാനം ചെയ്യുന്ന ഡബ്ല്യുഎഫ്സി 510 ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്സ് പുറത്തിറക്കി സോണി ഇന്ത്യ. മെച്ചപ്പെടുത്തിയ ഫീച്ചറുകള്‍ക്കൊപ്പം ശക്തമായ ബാറ്ററി ലൈഫുമായി എത്തുന്ന പുതിയ മോഡല്‍ നീല, മഞ്ഞ, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാവും. സോണിയുടെ ക്ലോസ്ഡ് ടൈപ്പ് വയര്‍ലെസ് ഇയര്‍ബഡ്സുകളില്‍ ഏറ്റവും ചെറിയ മോഡലെന്ന സവിശേഷതയും ഡബ്ല്യുഎഫ്സി 510നുണ്ട്.

പോക്കറ്റിലോ ബാഗിലോ കൊണ്ടുപോവാന്‍ സൗകര്യമായവിധത്തില്‍ ചെറിയ ചാര്‍ജിങ് കെയ്സിലാണ് ഇത് വരുന്നത്. മുന്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കനം കുറഞ്ഞ രൂപകല്‍പനയാണ് കോംപാക്റ്റ് സിലിണ്ടര്‍ ചാര്‍ജിങ് കെയ്സിന്.

11 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫാണ് ഡബ്ല്യുഎഫ്സി510ന് സോണിയുടെ വാഗ്ദാനം. അഞ്ച് മിനിറ്റ് കൊണ്ട് 60 മിനിറ്റ് വരെ ഉപയോഗിക്കാവുന്ന ചാര്‍ജും ലഭിക്കും. ഒരേസമയം രണ്ട് ബ്ലൂടൂത്ത് ഉപകരണങ്ങളിലേക്ക് കണക്റ്റുചെയ്യാന്‍ അനുവദിക്കുന്ന മള്‍ട്ടിപോയിന്‍റ് കണക്ഷനാണ് മറ്റൊരു പ്രധാന സവിശേഷത. സംഗീതം ആസ്വദിക്കുമ്പോള്‍ തന്നെ ചുറ്റുമുള്ള ശബ്ദം കേള്‍ക്കാന്‍ അനുവദിക്കുന്ന ആംബിയന്‍റ് സൗണ്ട് മോഡും ഈ ഇയര്‍ബഡ്സിന്‍റെ സവിശേഷതയാണ്. വോയ്സ് ഫോക്കസ്, ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ നല്‍കുന്ന ഡിജിറ്റല്‍ സൗണ്ട് എന്‍ഹാന്‍സ്മെന്‍റ് എഞ്ചിന്‍, 360 റിയാലിറ്റി ഓഡിയോ എന്നിവയുമുണ്ട്.

2024 സെപ്റ്റംബര്‍ 26 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകള്‍ (സോണി സെന്‍റര്‍, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇകൊമേഴ്സ് വെബ്സൈറ്റ് എന്നിവയില്‍ ഡബ്ല്യുഎഫ്സി 510 ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്സ് ലഭ്യമാവും. 4,990 രൂപയാണ് യഥാര്‍ഥ വില. ലോഞ്ച് ഓഫറെന്ന നിലയില്‍ ക്യാഷ്ബാക്ക് ഉള്‍പ്പെടെ 3,990 രൂപയ്ക്ക് ഡബ്ല്യുഎഫ്സി 510 ലഭ്യമാവും.

Leave a Reply

Your email address will not be published. Required fields are marked *