Your Image Description Your Image Description

കൊളംബോ: 2022 ലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. നിലവിലെ പ്രസിഡന്റും സ്വതന്ത്ര സ്ഥാനാർഥിയുമായ റനിൽ വിക്രമസിംഗെ, പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ, നാഷനൽ പീപ്പിൾസ് പവർ (എൻപിപി) പാർട്ടിയുടെ അനുര കുമാര ദിസനായകെ, ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എൽപിപി) നമൽ രാജപക്സ എന്നിവരാണ് പ്രമുഖ പ്രസിഡന്റ് സ്ഥാനാർഥികൾ. വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. രാത്രി പതിനൊന്നോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. നാളെയാണ് ഫല പ്രഖ്യാപനം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2022ലുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ സ്ഥാനഭ്രഷ്ടനായി രാജ്യം വിട്ടു. ഇതിനു പിന്നാലെ പാർലമെന്റാണ് കാലാവധി പൂർത്തിയാക്കാനായി വിക്രമസിംഗെയെ പ്രസിഡന്റാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *