Your Image Description Your Image Description

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതരില്‍ ഇതുവരെ ധനസഹായ൦ ലഭിക്കാത്തവർക്ക് സെപ്തംബര്‍ 11, 12 തീയ്യതികളിലായി മേപ്പാടി ഗവ.എല്‍പി സ്‌കൂളിന് സമീപത്തായുള്ള എംഎസ്എ ഹാളില്‍ വച്ച് ജില്ലാ ഭരണകൂടം അദാലത്ത് നടത്തുന്നു . മുണ്ടക്കൈ ചൂരല്‍മലയിലെ ദുരന്തബാധിതർക്കായി രാവിലെ 10 മുതല്‍ തുടങ്ങുന്ന അദാലത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളില്‍ ഉൾപ്പെട്ടവരും കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇവര്‍ക്കായിട്ടാണ് ധനസഹായം നൽകുവാൻ തീരുമാനിച്ചിരിക്കുന്നത് .

അതേസമയം ഇവർക്കായി താല്‍ക്കാലിക പുനരധിവാസത്തിലുള്ളവര്‍ക്ക് ഫര്‍ണ്ണീച്ചര്‍ തുടങ്ങിയവ ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്കായി വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രത്തിന്റെയും പ്രത്യക കൗണ്ടറുകളുണ്ടാകും.കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ്, മൃസംരക്ഷണവകുപ്പ് തുടങ്ങിയവരുടെ പ്രത്യേക കൗണ്ടറുകളിലായിട്ടാണ് അദാലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *