Your Image Description Your Image Description

കൊച്ചി: തനിക്ക്‌ ഭർത്താവിൽനിന്ന് കുട്ടി വേണമെന്നും ആവശ്യപ്പെട്ട് അതിനായി ബീജം എടുക്കണമെന്നുമുള്ള 34-കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് യുവാവിന്റെ ബീജം എടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതർ ഹൈക്കോടതിയിൽ അറിയിച്ചു. ഭാര്യയുടെ ഹർജിയെ തുടർന്നാണ് ഹൈക്കോടതി നിർദേശ൦ ഉണ്ടായത് . അതേസമയം ഹർജി ജസ്റ്റിസ് വി.ജി. അരുൺ പിന്നീട് പരിഗണിക്കാൻ വേണ്ടി മാറ്റി.

ഓഗസ്റ്റ് നാലിന് രാത്രിയിൽ എറണാകുളം സ്വദേശിയായ യുവാവ് ബൈക്കിൽ യാത്ര ചെയ്യവേയാണ് എതിരേ വന്ന കാറിടിച്ച് ഗുരുതരമായി പരുക്കേറ്റത് . തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ യുവാവ് . അപകടനില തരണം ചെയ്യാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ തനിക്ക്‌ ഭർത്താവിൽനിന്ന് കുട്ടി വേണമെന്നും അതിനായി ബീജം എടുക്കണമെന്നുമുള്ള ആവശ്യവുമായി യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *