Your Image Description Your Image Description

 

ഇന്ന് സെപ്റ്റംബര്‍ 9 തിങ്കളാഴ്ച ചിങ്ങത്തിലെ ഷഷ്ഠിയാണ്. ഭക്തരുടെ സകല പാപങ്ങളും ഇല്ലാതാക്കുന്ന ഭക്തവത്സലനായ ശ്രീ സുബ്രഹ്‌മണ്യസ്വാമിയുടെ ഏറെ പ്രിയപ്പെട്ട ദിനമാണ് ഷഷ്ഠി.

ഷഷ്ഠിനാളില്‍ വ്രതം നോറ്റ് ഭാഗവാനെ പൂജിച്ചാല്‍ തേജസും ദീര്‍ഘായുസ്സുമുള്ള സന്താനത്തെയും രോഗശാന്തിയും ലഭിക്കുമെന്നാണ് വിശ്വാസം.

ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍നിന്നു വാങ്ങി കഴിക്കാം.

ഷഷ്ഠിവ്രതമെടുക്കുന്നവര്‍ തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം.

ഷഷ്ഠി വ്രതമെടുക്കുന്നവരും വ്രതമെടുക്കാൻ സാധിക്കാത്തവരും ഈ ദിവസം സുബ്രഹ്മണ്യ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിച്ച് ഭഗവാനെ പ്രാർത്ഥിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *