Your Image Description Your Image Description
Your Image Alt Text

ഗല്‍പുര്‍: ബിഹാറില്‍ ട്രെയിൻ കോച്ച്‌ കൊണ്ടുപോവുകയായിരുന്ന ട്രക്ക് പാലത്തിലിടിച്ച് അപകടം. ഭഗല്‍പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഞായറാഴ്ചയാണ് അപകടമുണ്ടായത്.

ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ടതാണ് അപകടകാരണം.  ഇതേതുടര്‍ന്ന് വലിയ ഗതാഗത തടസമുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് പോലീസ് അറിയിച്ചു.

‘സ്റ്റേഷനടുത്തായി റെയില്‍വേ കോംപ്ലക്സിനുളളില്‍ പുതുതായി ഒരു റസ്റ്റോറന്റ് തുടങ്ങിയിരുന്നു. ഇതിന് ഉത്തരവാദിത്തപ്പെട്ട ഏജൻസിയായിരുന്നു ട്രെയിൻ കോച്ച്‌ മാറ്റിയിരുന്നത്’, മാല്‍ഡ ഡിവിഷൻ ഡിആര്‍എം വികാസ് ചൗബേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *