Your Image Description Your Image Description

തിരുവനന്തപുരം : ഇത്തവണത്തെ ഓണത്തിന് വി ശിവൻകുട്ടി കശുവണ്ടി തൊഴിലാളികൾക്ക് 20 ശതമാനം ബോണസും 10,500 രൂപ അഡ്വാൻസ് നൽക്കാൻ തീരുമാനിച്ചു . വ്യവസായ ബന്ധസമിതി യോഗത്തിൽ വച്ചായിരുന്നു തീരുമാനം ഉണ്ടായത് .

യോഗത്തിൽ ലേബർ സെക്രട്ടറി ഡോ. കെ വാസുകി, അഡീഷണൽ ലേബർ കമീഷണർ (ഐആർ) കെ ശ്രീലാൽ, റീജിയണൽ ജോയിൻ്റ് ലേബർ കമീഷണർ (കൊല്ലം) സുരേഷ് കുമാർ ഡി, ഡെപ്യൂട്ടി ലേബർ കമീഷണർ (ആസ്ഥാനം) സിന്ധു കെ എസ്, കാഷ്യു സ്പെഷ്യൽ ഓഫീസർ ശിരീഷ് കെ, ഫാക്ടറീസ് ആൻ്റ് ബോയ്ലേഴ്സ് ഡയറക്ടർ പി പ്രമോദ്, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ, കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപിള്ള, സ്വകാര്യ ഫാക്ടറി തൊഴിലുടമകൾ, തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തിരുന്നു .

അതേസമയം, ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് ഒപ്പം തുക അഡ്വാൻസ് ബോണസായി നൽകും. ഇത് സെപ്റ്റംബർ 10 ന് വിതരണം ചെയ്യുമെന്നും കൂടി അറിയിച്ചിട്ടുണ്ട് .

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *