Your Image Description Your Image Description

കൊച്ചി : സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേർന്ന് തിരക്കഥ എഴുതി രാജ്‌കുമാർ സേതുപതി അവതരിപ്പിച്ച്‌ റയോണ റോസ് പ്രൊഡക്ഷൻസ് നിർമ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനം ഒക്ടോബർ നാലിന്‌ പ്രദർശനം ആരംഭിക്കും .

അതേസമയം ചിത്രത്തിലെ “കാതൽ വന്തിരിച്ചു” എന്നാ സ്റ്റാൻഡ് അപ് കോമേഡിയനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിദ്ദിഖ് റോഷൻ, സംഗീത സംവിധായകൻ രാഹുൽ രാജ് എന്നിവർ ചേർന്നാലപിച്ച, റീമിക്സ് ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു .

ചിത്രത്തിൽ സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *