Your Image Description Your Image Description

പോലീസ് സംവിധാനത്തിനെതിരെയും ചില പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും പല തരത്തിലുള്ള ആക്ഷേപങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഉയരുന്നു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായി നിയമനടപടിക്ക് ഒരുങ്ങി കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ.

“പോലീസ് ഓഫീസർമാരുടെ ബലാത്സംഗപരമ്പര” എന്ന പേരിൽ ചാനലിൽ വന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ നടപടിക്ക് ഒരുങ്ങാൻ കാരണമായത് .

വ്യാജ വാർത്തയിലൂടെ സമൂഹത്തിൽ ഒറ്റപ്പെടുന്ന, ഇതിൽ കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും കുടുംബത്തിനും ഉണ്ടാക്കാൻ പോകുന്ന മനോവ്യഥക്കും, മാനഹാനിക്കും എതിരെയാണ് ഈ അസോസിയേഷനിലൂടെ ലക്ഷ്യമിടുന്നത് .

അതേസമയം , അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിയമനടപടി സ്വീകരിക്കുവാനും അതിന് വേണ്ടി എല്ലാ സഹായവും ഈ അസോസിയേഷൻ വാഗദാനം ചെയ്യുന്നുണ്ട്.

പോലീസ് സ്റ്റേഷനിൽ പീഢനപരാതിയുമായി എത്തിയ സ്ത്രീയെ IP, Dysp , SP എന്നിവർ ചേർന്ന് പീഡിപ്പിച്ചു എന്നാ സംഭവത്തെ ആസ്പദമാക്കിയാണ് ഉദ്യോഗസ്ഥരെ കുറിച്ച് മോശമായി ചിത്രീകരിക്കാൻ തുടങ്ങിയത് .

Leave a Reply

Your email address will not be published. Required fields are marked *