Your Image Description Your Image Description

ന്യൂഡൽഹി: ഏഷ്യൻ സിനിമയുടെ മാതാവ് എന്ന് അറിയപ്പെട്ട ചലച്ചിത്ര നിരൂപകയും ചിത്രകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു. ഏറെ നാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്തരിച്ച മുൻ നയതന്ത്രജ്ഞൻ സുനിൽ റോയ് ചൗധരിയാണ് ഭർത്താവ്. ഗ്രാഫിക് ഡിസൈനർ യാമിനി റോയ് ചൗധരി മകളാണ്. ബിജെപി മുൻ എംപി വരുൺ ഗാന്ധിയാണ് മരുമകൻ. സംസ്കാരം ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ .

സിനിമയിലും സെൻസർഷിപ്പിലും പാരിസിലെ സോർബോണിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അരുണ വാസുദേവ് ഫിപ്രസി ഇന്ത്യ ഏർപ്പെടുത്തിയ സത്യജിത് റായ്‌ പുരസ്കാരവും ചലച്ചിത്ര, സാംസ്കാരിക രംഗങ്ങളിൽ ഇവർ നൽകിയ സംഭാവനകളും മറ്റും മാനിച്ച് ഫ്രാൻസിലെ പരമോന്നത സാംസ്കാരിക ബഹുമതിയായ ഓഫീസർ ദ ആർട്സ് എ ദ ലെറ്റേഴ്സ് ബഹുമതിനൽകി ഇവരെ ആദരിച്ചിട്ടുണ്ട് .

അതേസമയം , എന്ന ഏഷ്യൻ സിനിമയെ കുറിച്ചുള്ള സിനിമായ’ ത്രൈമാസികയുടെ സ്ഥാപക പത്രാധിപരുമായിരുന്നു ഇവർ . അരുണ ലതിക പട്ഗാവോങ്കർ, രശ്മി ദൊരൈസ്വാമി എന്നിവരുമായി ചേർന്ന് രചിച്ച ‘ബിയിങ് ആൻഡ് ബികമിങ്, ദ് സിനിമാസ് ഓഫ് ഏഷ്യ’ എന്ന പുസ്തകം ഏഷ്യൻ സിനിമയിൽ തന്നെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു ഉണ്ടാക്കിയത് .

 

.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *