Your Image Description Your Image Description

ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലക്കേസിൽ വിചാരണ വൈകുന്നു . 2017 സെപ്റ്റംബർ 5നാണ് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിലായി ഗൗരി വെടിയേറ്റു കൊല്ലപ്പെട്ടത് . തുടർന്ന് കേസിലെ , മുഖ്യ ആസൂത്രകനായ അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മർ എന്നിവർ ഉൾപ്പെടെ 18 പ്രതികളെ അറസ്റ്റ് ചെയ്ത് 2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്.പിന്നലെ 530 സാക്ഷികളിൽ 137 പേരെ മാത്രമാണ് വിസ്തരിച്ചത്. തുടർന്ന് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് 7 വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ വൈകിയതിനെ തുടർന്ന് ഗൗരിയുടെ സഹോദരിയും സിനിമാ സംവിധായകയുമായ കവിതാ ലങ്കേഷ് ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകരുംവിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു . പിന്നീട് പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ട് 8 മാസം ആയിട്ടും എന്നാ വിചാരണ വൈകിയതിനാൽ കേസിലെ 4 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു . പിന്നാലെ ഇത് സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്‌തു .

Leave a Reply

Your email address will not be published. Required fields are marked *