Your Image Description Your Image Description
Your Image Alt Text

ഗസ്സ സിറ്റി: അൽ അഖ്‌സ പള്ളി മുൻ ഇമാം ഡോ. യൂസുഫ് സലാമ (68) കൊല്ലപ്പെട്ടു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിലാണ് മുൻ ഫലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയായ യൂസുഫ് സലാമ കൊല്ലപ്പെട്ടത്.

സെൻട്രൽ ഗസ്സയിലെ മഗാസി അഭയാർഥി ക്യാമ്പിലെ ഇദ്ദേഹത്തിന്‍റെ വീടിനുനേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *