Your Image Description Your Image Description

കോഴിക്കോട് ജില്ലയിലെ വാട്ടര്‍ അതോറിറ്റിയുടെ മുഴുവന്‍ ഓഫീസുകളും ഒരു മാസത്തിനകം ഹരിത ഓഫീസുകളാക്കി മാറ്റും. ഇതിന്റെ ഭാഗമായി ജൈവ, അജൈവ മാലിന്യ സംസ്‌കരണത്തിനായി എല്ലാ ഓഫീസുകളിലും സംവിധാനങ്ങള്‍ ഒരുക്കും.

ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് ജില്ലാ തലത്തില്‍ പദ്ധതി നടപ്പിലാക്കുക. നവംബര്‍ മാസം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി മികച്ച ഓഫീസിന് പ്രത്യേക പുരസ്‌കാരം നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. ഹരിത ഓഫീസ് പദ്ധതിയുമായി ബന്ധപ്പെട്ട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ തല പരിശീലന പരിപാടി ജില്ലാ ശുചിത്വ കോ ഓര്‍ഡിനേറ്റര്‍ എം ഗൗതമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അന്‍സാര്‍, മണലില്‍ മോഹനന്‍, കെ.പി രാധാകൃഷണന്‍, സി.കെ സരിത്ത്,  രഷ്മി തുടങ്ങിയവര്‍ പരിശീലനത്തിന്നേതൃത്വംനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *