Your Image Description Your Image Description

 

മലപ്പുറം: ഇന്ന് പുലർച്ചെ പെരുമ്പടപ്പിൽ പുറങ്ങിൽ പള്ളിപ്പടി തൂക്ക് പാലത്തിന് സമീപമുള്ള വീടിന് തീപിടിച്ചു . വീടിൻ്റെ ഒരു മുറിയിലാണ് തീപിടിച്ചത് . അപകടത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു. അതിൽ മൂന്നുപേരുടെ നില ഗുരുതരമാണ് . ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. അതിൽ മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമായി തുടരുന്നു .

 

വീട്ടുകാർ നിലവിളിക്കുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വീടിന് തീപിടിക്കുന്നത് കണ്ടത് . തുടർന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത് . എന്നിട്ട് ഉടൻ അടുത്തുള്ള തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *