Your Image Description Your Image Description

ബ്രഹ്മദേവനെ ആരും തന്നെ ആരാധിക്കാതായിപ്പോകട്ടെ എന്ന മഹാദേവന്റെ ശാപമായിരിക്കാം, ബ്രഹ്മാവിന് ക്ഷേത്രങ്ങൾ ഇല്ലാതെ പോയത്.

മലപ്പുറം ജില്ലയിലെ തവന്നൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് മണ്ണിൽ തൃക്കോവ് ബ്രഹ്മക്ഷേത്രം. മഹാവിഷ്ണുവിന്റെ നാഭിയിൽ നിന്ന് വളർന്ന് വരുന്ന വിരിഞ്ഞ താമരയിൽ ഇരിക്കുന്ന ബ്രഹ്മാവ് എന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠ. മുന്നടിയോളം ഉയരമുള്ള ശിലാവിഗ്രഹം. കിഴക്കോട്ട് ദർശനം.
ക്ഷേത്രത്തിന് അടുത്ത് ചെറുതിരുന്നാവായ ശിവക്ഷേത്രം. നിളക്ക് അക്കരെ തിരുന്നാവായ നവാമുകുന്ദക്ഷേത്രം. അതുകൊണ്ടുതന്നെ ഇവിടം ബ്രഹ്മ വിഷ്ണു മഹേശ്വരൻമാരുടെ സംഗമഭൂമി എന്നാണ് അറിയപ്പെടുന്നത്.

ബ്രഹ്മാവിനെ ആരാധനാമൂർത്തിയായി സ്വീകരിക്കാത്തതുകൊണ്ടാകാം അടുത്ത കാലം വരെ ഈ അതിപുരാതനമായ ക്ഷേത്രം കാട് കയറി നശിച്ച് കിടക്കുകയായിരുന്നു. ഇപ്പോൾ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. തവന്നൂർ മന വക ക്ഷേത്രമാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *