Your Image Description Your Image Description

ചേര്‍ത്തല : കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ സുഹൃത്ത് രതീഷാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ ഭര്‍ത്താവ് എന്ന വ്യാജേന ആശുപത്രിയില്‍ എത്തുകയും, തുടർന്ന് വീട്ടില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത് . ചേര്‍ത്തലയിലെ നവജാത ശിശുവിനെ കൊന്ന് മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പല്ലുവേലില്‍ഭാഗം കായിപ്പുറം വീട്ടില്‍ ആശ മനോജ് ഇതേവാര്‍ഡില്‍ രാജേഷാലയം രതീഷ് എന്നിവർ പോലീസ് പിടിയിലായിരുന്നു .

അകന്ന ബന്ധുക്കളാണ് ഇരുവരും,  യുവതി കാമുകന് കൈമാറിയ കുട്ടിയെ ഇയാൾ കൊലപ്പെടുത്തിയ ശേഷം വീട്ടിലെ ശുചിമുറിയില്‍ ഒളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 26നാണ് യുവതി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. തുടർന്ന് ശനിയാഴ്ച ആശുപത്രിവിട്ട യുവതി കുഞ്ഞില്ലാതെയാണ് വീട്ടിലെത്തിയത്. പിന്നാലെ ഈ വിവരം അറിഞ്ഞ് വീട്ടിൽ എത്തിയ അങ്കണവാടി പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ വളര്‍ത്താന്‍ മാർഗം ഇല്ലാത്തത് കൊണ്ട് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നല്‍കിയെന്നാണ് പറഞ്ഞത്.

ഇതിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ പഞ്ചായത്ത് അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത് . ശേഷം ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായായിരുന്നു .അറസ്റ്റിലായ
ആശ രണ്ട് മക്കളുടെ അമ്മയാണ് . രതീഷ് ഒരുകുട്ടിയുടെ അച്ഛനു൦

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *