Your Image Description Your Image Description

ന്യൂഡൽഹി : വിചാരണക്കോടതിയുടെ ശിക്ഷാവിധി ശരിവെച്ച കേരളാ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിൽ തീരുമാനം വൈകുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നസജിത്തിന്റെ ജാമ്യാപേക്ഷയെ ജസ്‌റ്റിസുമാരായ ഹൃഷി കേശ്‌റോയ്‌, എസ്‌ വി എൻ ഭാട്ടി എന്നിവരുടെ ബെഞ്ച്‌ തള്ളി. അഭിഭാഷകൻ പി വി സുരേന്ദ്രനാഥ്‌ സജിത്ത് ഇയാൾക്കെതിരെ ഗുരുതര വസ്തുതകൾ ചുണ്ടികാണിച്ചതോടെ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു .

എവറസ്‌റ്റ്‌ ചിട്ടിഫണ്ട്‌ ഉടമകളായ രമേഷ്‌, ലത, ഡ്രൈവർ ഷംസുദീൻ എന്നിവരെ ലോറി ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് ഹിമാലയ ചിട്ടിക്കമ്പനി മാനേജിങ് ഡയറക്ടറായിരുന്ന സജിത്തും കൂട്ടരും പോലീസ് പിടിയിലായത് . ഹിമാലയഗ്രൂപ്പ്‌ മാനേജറായിരുന്ന രമേഷ്‌ പുതിയ ചിട്ടിക്കമ്പനി തുടങ്ങിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് . ആ കേസിൽ വിചാരണക്കോടതി ഇരുവർക്കും എതിരെ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കുകയും അത് ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *