Your Image Description Your Image Description

ദേവികുളം : കഴിഞ്ഞദിവസ൦ ചരിഞ്ഞ മുറിവാലന്റെ പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ ശരീരത്തിൽ നിന്ന് 20 പെല്ലറ്റുകൾ കണ്ടെത്തി. ഇതിൽ 19 പെല്ലറ്റുകളും ട്വൽവ് ബോർ തോക്കുകളിൽ ഉപയോഗിക്കുന്നവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത് . ഈ ട്വൽവ് ബോർ വന്യജീവികളെ ഓടിക്കാനായി ഉപയോഗിക്കുന്ന തോക്കുകളാണെന്നാണ് പുറത്ത് വരുന്ന വിവരം . ഈ തോക്ക് ദേവികുളം റേഞ്ചിൽ 4 ട്വൽവ് ബോർ തോക്കുകൾ ആണെന്നും അതിനാൽ ഇവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതിനിടെ മുറിവാലൻ കൊമ്പന്റെ ശരീരത്തിൽ കാണപ്പെട്ട പെല്ലറ്റുകൾ എയർഗൺ പോലുള്ള തോക്കുകൾ ഉപയോഗിച്ച് വെടിവച്ചതാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത് . എന്നാൽ ഇവാ ഒരു തരത്തിലും ആന്തരികാവയവങ്ങളിൽ ക്ഷതമേൽപ്പിക്കുന്നവയല്ല എന്നും വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞദിവസമാണ് മുറിവാലന് പരുക്കേറ്റത് . തുടർന്ന് പരുക്ക് ഗുരുതരമായതോടെ മുറിവാലൻ കൊമ്പൻ ചരിഞ്ഞു .

 

 

Leave a Reply

Your email address will not be published. Required fields are marked *