Your Image Description Your Image Description

കൊൽക്കത്ത : പശ്ചിമ ബം​ഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് . ബലാത്സം​ഗ കൊലപാതക കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സമ്മേളനമാണ് ഇന്ന് ചേരുന്നത് . ആ​ഗസ്ത് 28 നാണ് ഈ പ്രത്യേക സമ്മേളനം നടത്താനുള്ള നിർദ്ദേശം പാസാക്കിയത്. തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിൻ്റെ സ്ഥാപക ദിന റാലിയിൽ വച്ച് സംസാരിക്കവെയാണ് ഭേദഗതി വരുത്തിയ ബിൽ പ്രഖ്യാപനം നടത്തിയത്. തുടർന്നാണ് മുഖ്യമന്ത്രി മമത ബാനർജി ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത് .

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇങ്ങനെ ഒരു ബിൽ കൊണ്ടു വരാൻ തീരുമാനിച്ചത് .

അതേസമയം കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട്‌ പശ്‌ചിമ ബംഗാളിലെ പലയിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നിരുന്നു.

ഇതിനിടെ  ഡോക്ടറുടെ മരണത്തിൽ രാജ്യവ്യാപകമായി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാരിനെതിരെ വിമർശനങ്ങൾ വന്നിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *