Your Image Description Your Image Description

ഇംഫാൽ : മണിപ്പൂരിൽ സ്‌നിപ്പർമാരെയും ഡ്രോൺ ബോംബുകളും ഉപയോഗിച്ചുള്ള ബോംബേറിൽ 2 പേർ കൊല്ലപ്പെട്ടു 9 പേർക്കു പരുക്കേറ്റു. ആക്രമണത്തിന്റെ പിന്നിൽ കുക്കി വിമതർ ആണെന്നാണ് പോലീസ് സംശയിക്കുന്നത് .

ഈ സംഭവത്തോടെ മണിപ്പൂരിൽ ഡ്രോൺ ഉപയോഗിച്ചുള്ള ബോംബേറ് സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും വലിയ തോതത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ് . ഇത്തരത്തിൽ ബോംബെറിഞ്ഞതു സ്ഥിതി ഗുരുതരമാക്കുമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 12 വയസ്സുള്ള അവരുടെ മകൾക്കു പരുക്കേൽക്കുകയും . ഒപ്പം പൊലീസ് കമാൻഡോയും മരിച്ചതായും 2 പൊലീസുകാർ ഉൾപ്പെടെ മറ്റു 8 പേർക്കു പരുക്കേറ്റതായി .സംസ്ഥാന പൊലീസും ആഭ്യന്തര വകുപ്പും അറിയിച്ചു.

ഉച്ചയ്ക്കായിരുന്നു കാങ്‌പോക്‌പിയിലെ നാഖുജാങ് ഗ്രാമത്തിൽനിന്ന് ഇംഫാൽ വെസ്റ്റിലെ കഡാങ്‌ബാന്റിലേക്കാണ് ആക്രമണം നടന്നത്. .പ്രദേശത്തെ ഓരോ വീടിന്റെ മുകളിൽ ഒരു ഡ്രോൺ വീതം വീഴുകയായിരുന്നു . തുടർന്ന് ആളുകളിൽ ആശങ്കകൾ ഉണ്ടാവുകയും ചെയ്‌തു .അതേസമയം യുദ്ധങ്ങളിൽ ഡ്രോൺ ബോംബുകൾ ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരത്തിൽ സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കുമെതിരെ ഉപയോഗിക്കാറില്ല എന്ന് മണിപ്പൂർ പൊലീസ് എക്സിൽ അഭിപ്രായപ്പെട്ടു. അതേസമയം ഡ്രോൺ ബോംബിൽ നിന്നുള്ള ചീളുകൾ ഒരു പൊലീസുകാരന്റെ കാലിൽ തട്ടിയെന്നും സായുധ ഡ്രോണുകളെ കണ്ടതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു .

മെയ്തെയ് വിഭാഗക്കാർക്കു പട്ടികവർഗ പദവി നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് 2023 മേയ് മൂന്നിന് മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തിന് തുടക്കമിട്ടത് . ആ സംഘർഷത്തിൽ ആ യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന വാർത്ത രാജ്യത്തെ ഏറെ ഞെട്ടിച്ചിരിന്നു, കൂടാതെ നിരവധി പേർ കൊല്ലപ്പെടുകയും . ഒട്ടനവധി വീടുകളും കെട്ടിടങ്ങൾ അടക്കം കത്തിനശിക്കുകയും ചെയ്‌തു . തുടർന്ന് ജീവനെ ഭയന്ന് പതിനായിരക്കണക്കിനു പ്രദേശവാസികൾ പലായനം ചെയ്യുക ഉണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *