Your Image Description Your Image Description

​ഗാസ : ഗാസയിൽ ലോകാരോ​ഗ്യ സംഘടനയുടെ നേതൃത്വത്തിൽ 12 ലക്ഷത്തിലേറെ ഡോസ് പോളിയോ വാക്‌സിനുകളുടെ വിതരണം പുരോ​ഗമിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആ കാമ്പെയിനിൽ യുഎൻ ഉദ്യോഗസ്ഥർക്കും സന്നദ്ധ സംഘടനകൾക്കുമൊപ്പം ​ഗാസയിലെ ആരോഗ്യ പ്രവർത്തകരും പോളിയോ വാക്സിനേഷൻ കാമ്പെയിനിൽ പങ്കെടുക്കുമെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ പരിപാലന ഡയറക്ടർ മൂസ അബേദ് അറിയിച്ചു. പത്തുവയസിന്‌ താഴെയുള്ള 6,40,000 കുട്ടികൾക്കാണ് വാക്സിൻ വിതരണം ചെയ്യാൻ തീരുമാനിച്ചത് .

അതേസമയം ലോകാരോ​ഗ്യ സംഘടനയുടെ നിർദേശപ്രകാര൦ വാക്സിൻ വിതരണത്തിനായി ഇസ്രയേൽ വെടിനിർത്തൽ നടപ്പാക്കാൻ സമ്മതിച്ചിട്ടുണ്ട്. മൂന്നുദിവസം ഒമ്പതുമണിക്കൂർ വീതം വെടിനിർത്താനാണ്‌ ഇവർ തീരുമാനിച്ചത് . കൂടെ രാവിലെ ആറുമുതൽ പകൽ മൂന്നുവരെ ആക്രമണം നടത്തുന്നതും നിർത്തിയാതായി ലോകാരോ​ഗ്യ സംഘടന അറിയിച്ചു. എന്നാൽ ഇത് ഒരിക്കിലും പൂർണ വെടിനിർത്തലുണ്ടാവില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി .

ഗാസയിൽ പലയിടത്തും വെള്ളത്തിൽ പോളിയോ വാക്സിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു .പിന്നാലെ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ സ്ഥിരീകരിച്ചതോടെ ലോകാരോ​ഗ്യ സംഘടന അടിയന്തരമായി വാക്സിനേഷൻ നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *