Your Image Description Your Image Description

ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ-കൊൽക്കത്ത, ജൂനിയർ, സീനിയർ, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.ഗവേഷക വിദ്യാർഥികൾക്കും സ്കോളർമാർക്കും ആന്ത്രോപ്പോളജിയിലും ബയോ കൾച്ചറൽ സയൻസസ് മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളിലും ഉയർന്ന തലങ്ങളിലെ ഗവേഷണങ്ങൾക്കാണ് ഫെലോഷിപ്പുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .

ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്ലാൻ പ്രോജക്ടുകൾ അല്ലെങ്കിൽ ഡയറക്ടർ/വകുപ്പു മേധാവി അംഗീകരിച്ച മറ്റേതെങ്കിലും പ്രോജക്ട് എന്നിവയിലാകും ജൂനിയർ/സീനിയർ റിസർച്ച് ഫെലോ പ്രവർത്തിക്കേണ്ടത്.ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഫെലോയും പരസ്പരം അംഗീകരിക്കുന്ന പ്രോജക്ടിലാണ് പോസ്റ്റ് ഡോക്ടറൽ ഫെലോ പ്രവർത്തിക്കേണ്ടത്.

യോഗ്യത, വിജ്ഞാപനം, ഫെലോഷിപ്പ് മാർഗനിർദേശങ്ങൾ എന്നിവ ansi.gov.in/fellowship-program/ -ൽ ലഭിക്കും.

അപേക്ഷ, വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്ക് വഴി സെപ്‌റ്റംബർ ഏഴിന് വൈകീട്ട് അഞ്ചുവരെ നൽകാം (ഗൂഗിൾ ഫോം). ഫോമിനൊപ്പം രേഖകളുടെ സ്കാൻചെയ്ത പകർപ്പുകളും അപ്‌ലോഡ് ചെയ്യണം. ജെ.ആർ.എഫ്./എസ്.ആർ.എഫ്. തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *