Your Image Description Your Image Description

 

കൊച്ചി: സിനിമ മേഖലയെ ഞെട്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പല താരങ്ങളുടെ മുഖമൂടി അടർന്ന് വീണപ്പോൾ വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി രംഗത്ത് . മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന ആമുഖത്തോടെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത് .

അതേസമയം സംഘടനയും നേതൃത്വവുമാണ് ആദ്യം ഇതിനെ കുറിച്ച് സംസാരിക്കേണ്ടത് എന്നും അത് കഴിഞ്ഞാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് കരുതിയാണ് എത്രയും കാത്തത് എന്ന് താരം കുറിച്ചു .

സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിൽഉണ്ടെന്നും അതിനാൽ സിനിമാമേഖലയെ സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അപ്പോൾ അവിടെ നടക്കുന്ന എല്ലാകാര്യങ്ങളും ചർച്ചയ്ക്കിടയാക്കും. അപ്പോൾ ഈ രം​ഗത്ത് അനിഷ്ടമായത് ഒന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അദ്ദേഹം കുറിച്ചു .

സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിനിമ മേഖലയിലെ ദുരന്തം അനുഭവിക്കുന്നവർക്ക് നീതി ഉറപ്പാക്കാൻ സന്നദ്ധമാണ് . അതുകൊണ്ട് ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി താരം കുറിച്ചു .

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലാണ് അതുകൊണ്ട് . പോലീസ് അന്വേഷിക്കട്ടെ ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ . സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് ഏതെങ്കിലും തരത്തിലുള്ള നിയമതടസ്സങ്ങളുണ്ടെങ്കിൽ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *