Your Image Description Your Image Description

ഹൈദരാബാദ് : തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും പ്പെട്ടു മരിച്ചവരുടെയെണ്ണം എട്ട് ആയി . അതേസമയം സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും ചേർന്ന് 80 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് . ആളുകളുടെ സുരക്ഷയെ മുൻനിർത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് അവരെ മാറ്റിപ്പാർപ്പിച്ചിയിട്ടുണ്ട് .

അതേസമയം ദുരിത ബാധിതർക്ക് വേണ്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

മഴയുടെ ഗതി എന്നീ വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയെ തുടർന്ന് തെലങ്കാനയിലും വെള്ളത്തിനടിയിലായി. ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് മാർ​ഗം തകരാറിലാവുകയും . ആളുകളുടെ ജീവനും സ്വത്തുക്കളും നഷ്‌ടപ്പെടുന്നത് തടയാൻ സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിരവധി ട്രെയിനുകൾ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഗതാഗത തടസ്സ൦ നേരിട്ടു . അതുകൊണ്ട് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വിജയവാഡ ഡിവിഷനിലെ 30 ട്രെയിനുകളാണ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. .

അതേസമയം കനത്ത മഴയിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ തീരദേശ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

 

 

Leave a Reply

Your email address will not be published. Required fields are marked *