Your Image Description Your Image Description

കൊച്ചി : ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ നിർമാണം ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസുമാണ് ഒരുക്കിയത് . മാർക്കോ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ സിനിമയാണ് എന്നൊരു പ്രേത്യകത കൂടിയുണ്ട് മാർക്കോയ്ക്ക് .

അതേസമയം നടൻ ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ വഴി “മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍റും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്ക്രീനില്‍ കാണാന്‍ പോവുന്നത്” കുറിച്ചു .

‘കെ ജി എഫ്’ ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോയുടെ സംഗീതം . അതിനാൽ രവി ബസ്രുർ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന മലയാളസിനിമയാണിത് . ചിത്രത്തിൽ ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയവർ കൂടി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *