Your Image Description Your Image Description

ഗാസ സിറ്റി : ഇസ്രയേയിൽ മധ്യഗാസയിലെ നുസൈറത്തിലെ അഭയാർഥി ക്യാമ്പിനു നേരെയുണ്ടയ ആക്രമത്തിൽ 20 പേർ മരിച്ചു . ഇസ്രയേയിൽ ഗാസയുടെ പലഭാഗങ്ങളിലായി ശനിയാഴ്‌ച നടത്തിയ ആ ക്രമണത്തിൽ 34 പലസ്തീന്‍കാരെ വധിച്ചതായി റിപ്പോർട്ടുകൾ ഉണ്ട് .

ഇതുവരെ ഇസ്രയേൽ ഗാസയ്ക്ക് നേരെ നടത്തിയ അക്രമണത്തിൽ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 40,691 ആയി. അതേസമയം ഇസ്രയേൽ പ്രദേശവാസികൾ വെസ്റ്റ്‌ ബാങ്കിലെ ജെനിൻ കീഴടക്കിയ പശ്ചാത്തലത്തിൽ
അവർക്ക് ശുദ്ധജലവും ഭക്ഷണവും വൈദ്യുതിയും എത്തിക്കുന്നത്‌ ഇവർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് .

ഗാസയിൽ ചില കുട്ടികളിൽ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ലോകാരോ​ഗ്യസംഘടന പോളിയോ വാക്സിന്‍ വിതരണം പുനഃരാരംഭിച്ചു . ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിൽ കഴിയുന്ന കുട്ടികള്‍ക്കാണ് വാക്സിന്‍ ഒരുക്കിയിരിക്കുന്നത് .അതിൽ 6,40,000 കുട്ടികൾക്കാണ് വാക്സിന്‍ വിതരണം ചെയ്യാൻ തിരുമാനിച്ചിരിക്കുന്നത് .

ലോകാരോ​ഗ്യസംഘടന 12 ലക്ഷം ഡോസുകളും അതിന്റെ കൂടെ നാല്‌ ലക്ഷം ഡോസുകൾകൂടി എത്തിക്കുമെന്ന് അറിയിച്ചിയിട്ടുണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *