Your Image Description Your Image Description
Your Image Alt Text

കൊല്ലം: ആളുമാറി യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പാവുമ്പ സ്വദേശിയായ അനില്‍ കുമാറിനെ ആളുമാറി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ബിനു എന്ന തബൂക്ക് (26), ശ്രീകുട്ടന്‍ (24) രാജേഷ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രികനായ അനില്‍ എന്നയാളെ മര്‍ദ്ദിച്ചതാണ് കേസ്.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കരുനാഗപ്പള്ളി മലയടക്കി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ പ്രതികള്‍ക്ക് അവിടെവച്ചുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റിരുന്നു. പിന്നാലെ അത് വഴി ബൈക്കിലെത്തിയതായിരുന്നു അനില്‍. എന്നാല്‍ അനില്‍ മര്‍ദിച്ച സംഘത്തിലെ ആളാണെന്ന് തെറ്റിദ്ധരിച്ച് പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

കമ്പി വടിയും, തടിക്കഷ്ണങ്ങളും കൊണ്ട് അനില്‍കുമാറിനെ മര്‍ദിച്ചവശനാക്കിയശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *