Your Image Description Your Image Description

ജവഹര്‍ നവോദയ വിദ്യാലയ ആറാം ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് .സെപ്റ്റംബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷഫോമും മറ്റ് വിവരങ്ങളും ലഭ്യമാണ്.

അഞ്ചാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അഡ്മിറ്റ് കാര്‍ഡ്, പരീക്ഷ തുടങ്ങി മറ്റ് അനുബന്ധ വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതായിരിക്കും. ഔദ്യോഗിക വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് കൃത്യമായി സന്ദര്‍ശിക്കാം..

1986 ലെ നാഷണല്‍ പോളിസി ഓഫ് എജ്യുക്കേഷന്റെ ഭാഗമായിട്ടാണ് ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ രാജ്യത്ത് ആകമാനം സ്ഥാപിതമാവുന്നത്. 27 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണപ്രദേശങ്ങളിലും നവോദയ വിദ്യാലയങ്ങളുണ്ട്. പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസമാണ് ഇവിടെ ലഭ്യമാക്കുന്നത്. വിദ്യാലയത്തിന്റെ സാമ്പത്തികം ഉള്‍പ്പെടെയുള്ള നടത്തിപ്പുകള്‍ പൂര്‍ണ്ണമായും സ്വയംഭരണസംഘടനയായ ജവഹര്‍ നവോദയ വിദ്യാലയ സമിതി വഴി സര്‍ക്കാരാണ് നടത്തുന്നത്. സ്‌കൂളിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും ജവഹര്‍ നവോദയ ടെസ്റ്റ് വഴിയാണ് നടത്തുന്നത് വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://cbseitms.rcil.gov.in/nvs/

Leave a Reply

Your email address will not be published. Required fields are marked *