Your Image Description Your Image Description

ധാക്ക : ബംഗ്ലദേശിലെ മന്ത്രിയായിരുന്ന ടിപു മുൻഷിയെയും മുൻ സ്പീക്കർ ഷിറിൻ ഷർമിൻ ചൗധരിയും അറസ്റ്റിൽ .ബംഗ്ലദേശിൽ വിദ്യാർഥി പ്രക്ഷോഭ൦ നടക്കുന്ന സമയത്ത് സ്വർണപണിക്കാരനായ ഉദ്ദിൻ മിലൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത് . ഉദ്ദിൻ മിലൻ ജൂലൈ 19നാണ് വെടിയേറ്റ് മരിച്ചത്. അറസ്റ്റിലായ ഷിറിൽ ഷർമിൻ ചൗധരി ബംഗ്ലദേശിലെ ആദ്യ വനിതാ സ്പീക്കർ ആണ് .

ഓഗസ്റ്റ് 5ന് ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന് പിന്നാലെ ഒളിവിലായിരുന്നു മന്ത്രിസഭാംഗങ്ങളും അവാമി ലീഗിന്റെ പ്രമുഖ നേതാക്കളും .

അതേസമയം ഹസീനയുടെ 16 വർഷത്തെ ഭരണത്തിനിടയിൽ കാണാതായവരെപ്പറ്റിയുള്ളവരെ അന്വേഷിക്കാൻ ഒരു പുതിയ സർക്കാർ കമ്മീഷനെ നിയമിച്ചിട്ടുണ്ട് . ആ കമ്മീഷനെ അം​ഗീകരിച്ച് ഉണ്ടായ യുഎൻ ഉടമ്പടിയിൽ ബം​ഗ്ലാദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് ഒപ്പുവച്ചിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *