Your Image Description Your Image Description

തൃശൂർ : നടൻ ഇടവേള ബാബു ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞു . നടൻ എതിരെയിട്ടുള്ള ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണു പദവി ഒഴിഞ്ഞത്.അതേസമയം ബി ജെ പി ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു .

ഒരാഴ്ചയായി തന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ‘ശുചിത്വ അംബാസിഡർ’ എന്ന പദവിയില്‍ നിന്ന് സ്വയം ഒഴിവാകുവെന്നാണ് ഇടവേള ബാബു അറിയിച്ചു .

തന്റെ പേരിൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നു ആത്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നുംഇടവേള ബാബു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *