Your Image Description Your Image Description

അടിമാലി : മുതിരപ്പുഴയാറിൽ പനംകുട്ടിക്ക് സമീപം അപ്രതീക്ഷിതമായി വെള്ളം ഉയർന്നു .പൊളിഞ്ഞപാലത്തു കുളിക്കുന്നതിനിടെ മഹാരാഷ്ട്ര സ്വദേശികളായ സഞ്ചാരികളാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിൽ ഇന്നലെ കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ അര അടിയോളം ഉയർത്തിയിരുന്നു . അതിനാൽ ഇതായിരിക്കാം മുതിരപ്പുഴയാറിൽ വെള്ളം ഉയരാൻ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം .

അതേസമയം പൊളിഞ്ഞപാലത്ത് ഹോംസ്റ്റേയിൽ താമസിച്ചിരുന്ന സഞ്ചാരികൾ കുളിക്കുന്നതിനായി പുഴയിൽ ഇറങ്ങി. പിന്നലെയാണ് അപ്രതീക്ഷിതമായി പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ ഇരുവരും പെട്ടെന്ന് പുഴയിലെ പാറയിൽ കയറിയത് കൊണ്ട് അപകടം ഒഴിവായി .

തുടർന്ന് ഇവരുടെ ബഹളം കേട്ടെത്തിയ ഹോം സ്റ്റേ ഉടമയാണ് ഉടൻ തന്നെ കല്ലാർകുട്ടി ഡാം സെക്യൂരിറ്റി ഓഫിസിൽ വിവരം അറിയിച്ചു . ശേഷം ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാർ ഷട്ടർ അടച്ചു. തുടർന്ന് നാട്ടുകാർ ഗോവണിയും വടവും ഉപയോഗിച്ചാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത് .

2 ദിവസമായി ഇരുവരും കുടുംബസമേതമാണ് ഹോം സ്റ്റേയിൽ താമസിച്ചിരുന്നത്. ഷട്ടർ ഉയർത്തുന്നതിനു മുൻപ് 3 തവണ അലാം മുഴക്കിയിരുന്നതായി സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *