Your Image Description Your Image Description

തിരുവനന്തപുരം : 2 സെന്റ് വീടുള്ളവർക്ക് ഇളവ് . കോർപ്പറേഷൻ, മുൻസിപ്പൽ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു . താമസ ആവശ്യത്തിനുവേണ്ടിവേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് ഈ ഇളവ് അനുവദിക്കുക. നേമം സ്വദേശികളായ നാഗരാജനും കെ. മണിയമ്മയും തിരുവനന്തപുരം കോർപ്പറേഷൻ അദാലത്തിൽ പരാതിയുമായി എത്തിയപ്പോൾ അത് തീർപ്പാക്കിക്കൊണ്ടാണു നിർണായക നിർദേശം മന്ത്രി നൽകിയത്.

അതേസമയം വലിയ പ്ലോട്ടുകൾക്ക് 2 മീറ്ററും, 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു റോഡിൽ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്.എന്നാൽ ഇതിൽ കെഎംബിആർ 2019 റൂൾ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നൽകാനാണ് അദാലത്തിൽ തീരുമാനമെടുത്തിരുന്നത് . അപ്പോൾ ഈ തീരുമാനം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാവുമെന്നാണ് തദ്ദേശ അദാലത്തിൽ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓട്ടോറിക്ഷ തൊഴിലാളിയായ നാഗരാജന്. വീടിന് യുഎ നമ്പറാണ് ലഭിച്ചത് , എന്നാൽ അതിൽ വൻ തോതിലുള്ള നികുതി വരുന്നുവെന്നും ഈ നികുതി കുറയ്ക്കണമെന്നുമുളള ആവശ്യവുമായാണു ഇരുവരും എത്തിയത് . ഒന്നര സെന്റിലാണ് ഓട്ടോറിക്ഷ തൊഴിലാളിയായി നാഗരാജൻ 86.54 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള വീട് നിർമിച്ചത്. മുന്നിലുള്ള റോഡിൽ നിന്ന് ഏകദേശം അകലം പാലിച്ചില്ലെന്നതിനാൽ യുഎ നമ്പർ ആണ് ഇവർക്ക് ലഭിച്ചിരുന്നത്. അപ്പോൾ ഇവർ പ്രതിവർഷം 5948 രൂപയായിരുന്നു നികുതി. മാത്രമല്ല ഇവർക്ക് മറ്റ് ആവശ്യങ്ങൾക്ക് ലോൺ എടുക്കാനും തടസങ്ങളുണ്ടായിരുന്നു. പിന്നലെയാണ് ചട്ട ഭേദഗതിക്ക് ശേഷം ഇവരുടെ അപേക്ഷ സ്വീകരിച്ച് ആവശ്യമായ നടപടിയെടുക്കാൻ നഗരസഭയ്ക്ക് മന്ത്രി നിർദ്ദേശം നൽകിയത് .

Leave a Reply

Your email address will not be published. Required fields are marked *