Your Image Description Your Image Description

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മന്ത്രി സജി ചെറിയാന്‍ ഇപ്പോള്‍ വിവാദങ്ങള്‍ക്കൊണ്ട് പ്രശസ്തനാണെന്ന് സി.പി.ഐ. നേതാവ് സി. ദിവാകരന്‍ പറഞ്ഞു . മന്ത്രിയെ വേദിയില്‍ ഇരുത്തിയാണ് ദിവാകരൻ ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത് . അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇങ്ങനെ ഒരു പരാമർശം നടത്തിയത് .

ദിവാകരൻ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ ചൂണ്ടിക്കാട്ടിയാണ് പരമാർശം നടത്തിയത് . ‘സജി ചെറിയാന്‍ ഇപ്പോള്‍ വിവാദങ്ങള്‍കൊണ്ട് വളരെ പ്രശസ്തനാണ്. അതിലൊന്നും കുലുങ്ങാതെ നില്‍ക്കുന്ന സജി ചെറിയാനെ എനിക്ക് ഇഷ്ടമാണ്. ചുമ്മാ പറയട്ടെന്നേ, അതിനൊന്നും തലകൊടുക്കണ്ട മറുപടി പറയുകയും വേണ്ട’, എന്നായിരുന്നു .

സിനിമാ മേഖലയിലെ ലൈംഗികാതിക്രമ കേസുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെ വിവാദങ്ങളൊക്കെ കാലം തെളിയിക്കട്ടെയെന്ന് ദിവാകരന്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ മതിയോ സിനിമ എന്ന ചോദ്യമാണ് സര്‍ക്കാരിന് മുന്നില്‍ വന്നത്. ഇങ്ങനെ പോയാല്‍ പോര, വളരെ വ്യത്യസ്തമായ കേരളത്തിന്റെ സാംസ്‌കാരികമായ പാരമ്പര്യം അനുസരിച്ചുള്ള എല്ലാ സമീപനങ്ങളും സിനിമ ലോകത്ത് വേണം. സിനിമാ മേഖല ചിട്ടപ്പെടുത്തി എടുക്കുക എന്നുള്ള സര്‍ക്കാരിന്റെ സദുദ്ദേശത്തെയാണ് താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *